കാൻസർ തടയാൻ 8 ടിപ്സുകൾ...

04 Feb

ലോകകാന്‍സര്‍ ദിനം.

ക്യാന്‍സര്‍ നമുക്ക് അതീതമല്ല

ഇന്ന് ലോക ക്യാന്‍സര്‍ ദിനം. പത്തുവര്‍ഷത്തിനിപ്പുറം രോഗബാധിതരുടെ എണ്ണത്തിലുണ്ടായ 300 ശതമാനം വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ രോഗത്തെ ഓര്‍മിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.

NOT Beyond US, ക്യാന്‍സര്‍ നമ്മുക്ക് അതീതമല്ല എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനം നല്‍കുന്ന സന്ദേശം. ദിനംപ്രതി രോഗബാധിതരുടെ എണ്ണം പെരുകാന്‍ കാരണം നമ്മുടെ ജീവിതശൈലിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗബാധിതര്‍ ഏറെയും സ്ത്രീകളും.

രോഗം നേരത്തെ കണ്ടെത്തുകയും കൃത്യമായ ചികില്‍സയുമാണ് ആവശ്യം. രോഗം വരാനും തടയാനും മൂന്നു കാരണങ്ങളാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ശരിയായ ചികില്‍സയ്ക്കൊപ്പം ആത്മവിശ്വാസവും കുടുംബത്തിന്‍റെ പിന്തുണയുമുണ്ടെങ്കില്‍ ക്യാന്‍സറിനെ കീഴടക്കാമെന്നൊരു ഉറപ്പും ആരോഗ്യമേഖല മുന്നോട്ടു വയ്ക്കുന്നത്.

മാനവരാശി ഏറ്റവും ഭയത്തോടെ സമീപിക്കുന്ന രോഗങ്ങളിലൊന്നാണ് കാൻസർ രോഗം. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണിത്. കാർസിനോമ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് കാൻസർ എന്ന പദം രൂപപ്പെട്ടത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി ലോകം വാഴ്ത്തുന്ന ഹിപ്പോക്രീറ്റസാണ്, മാരകമായ മുഴ എന്നർത്ഥം വരുന്ന കാർസിനോമ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ കാൻസർ രോഗത്തിൽ നിന്നു മുക്തി നേടാൻ കഴിയും. വളരെ വൈകി മാത്രം പലപ്പോഴും കാൻസർ കണ്ടുപിടിക്കപ്പെടുന്നതാണ് ഈ രോഗം ഒരു വിപത്തായി മാറാൻ കാരണം. ഒാരോ വർഷവും 20 ലക്ഷം പേരാണ് അർബുദ ബാധിതരാകുന്നത്.

ഫെബ്രുവരി നാലാണ് രാജ്യാന്തര കാൻസർ ദിനമായി ആചരിക്കുന്നത്. കാൻസർ രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് ലോകജനതയെ ഒരുമിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഫെബ്രുവരി 4 രാജ്യാന്തര കാൻസർ ദിനമായി ആചരിക്കുന്നത്. കാൻസർ രോഗത്തെക്കുറിച്ച് അറിവും ബോധവൽക്കരണവും നൽകുന്നതിലൂടെ ആരംഭഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തി യഥാസമയം ചികിത്സ ലഭ്യമാക്കി രോഗികളെ മരണത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

'നമ്മുടെ പരിധിക്കപ്പുറമല്ല' - എന്നതാണ് ഈ വർഷം കാൻസർ ദിനാചരണത്തിന്റെ തീം. കാൻസർ രോഗം വന്നാൽ രക്ഷപ്പെടില്ലെന്ന ധാരണ തിരുത്തുന്നതിനും ധൈര്യത്തോടെ നേരിട്ടാൽ അർബുദത്തോടു ജയിക്കാം എന്നതുമാണ് 'നമ്മുടെ പരിധിക്കപ്പുറമല്ല' എന്ന തീം തിരഞ്ഞെടുത്തതിലൂടെ ലക്ഷ്യമിടുന്നത്.

കാൻസറിന്റെ കാരണങ്ങൾ

പുകവലി, പാൻപരാഗ് തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം, അമിതമായ മദ്യപാനം

വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ അമിതമായി ഭക്ഷിക്കുന്നത്. എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും രോഗത്തെ വിളിച്ചുവരുത്തും.

പരിസ്ഥിതി മലിനീകരണം

അൾട്രാവയലറ്റ് രശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നത്

തൊഴിലിടങ്ങളിലെ അപകടകാരികളായ രാസവസ്തുക്കളുമായുള്ള സമ്പർക്കം

പഴങ്ങളും പച്ചക്കറികളും കുറഞ്ഞ തോതിൽ മാത്രം കഴിക്കുന്നത്.

ചിലതരം ബാക്ടീരിയ, വൈറസ് ബാധകൾ

ജനിതക തകരാറുകൾ

പൊണ്ണത്തടി


രോഗലക്ഷണങ്ങൾ

കരിയാത്ത വ്രണം

2.നിലക്കാത്ത രക്ത സ്രാവം (മലം, മൂത്രം എന്നിവക്കൊപ്പം രക്തം പോവുക)

3.വേദനയില്ലാതെ വളരുന്ന മുഴ

4.ഭക്ഷണം ഇറക്കാനുളള ബുദ്ധിമുട്ടും ദഹനക്കുറവും

5.മുഴ, തഴമ്പ്,വ്രണം എന്നിവയിലുണ്ടാകുന്ന പ്രകടമായ വ്യത്യാസങ്ങൾ (നിറം, വലിപ്പം,ആകൃതി)

6.പുകവലിക്കാത്തവരിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ഒച്ചയടപ്പ്. പുകവലിക്കാരിൽ വിട്ടുമാറാത്ത ചുമ

7 മൂന്ന് മുതൽ ആറു മാസത്തിനുള്ളിൽ പത്ത് ശതമാനത്തിലേറെ തൂക്കം കുറയുന്നത്, അമിതമായ ക്ഷീണം

8.സ്ഥിരമായ വയറു വേദന

9.നിലക്കാത്ത പനി‌

ഈ ലക്ഷണങ്ങൾ രോഗസൂചനകൾമാത്രമാണ്. മാറാതെ നിൽക്കുകയാണെങ്കിൽ വിദഗ്ധനായ ഡോക്ടറെ സമീപിക്കുക.

പ്രതിരോധ മാര്‍ഗങ്ങൾ

പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിക്കുക. പച്ചക്കറികളിൽ നാരുകൾ ധാരാളമുള്ളതിനാൽ അത് ക്യാൻസർ പ്രതിരോധത്തിന് സഹായിക്കും.

പുകവലി, ലഹരി പദാർത്ഥങ്ങൾ, അമിതമായ മദ്യപാനം എന്നിവ ഒഴിവാക്കുക.

പരിസ്ഥിതി മലിനമാക്കരുത്- വായു, വെള്ളം, ഭക്ഷണം എന്നിവ ശുദ്ധമാണെങ്കിൽ ക്യാൻസറിനെ ഒരു പരിധി വരെ പ്രതിരോധിക്കാം.വാഹനങ്ങളുടേയും, ഫാക്ടറികളുടെയും പുക ശ്വസിക്കുന്നത് കഴിയന്നത്ര ഒഴിവാക്കുക. പ്ലാസ്ററിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കാനും അതിന്റെ പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കുക.

വ്യായാമം ശീലമാക്കുക- വ്യായാമത്തിലൂടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സാധിക്കും. ഇതിലൂടെ പ്രോസ്റ്റ്രേറ്റ് ക്യാൻസർ, ബ്രസ്റ്റ് ക്യാൻസർ, ഗർഭാശയ ക്യാൻസർ, വൻകുടൽ ക്യാൻസർ എന്നിവ ഒരു പരിധി വരെ തടയാം.

അൾട്രാവയലറ്റ് രശ്മികൾ അമിതമായി ശരീരത്തിൽ പതിയുന്നത് ഒഴിവാക്കുക.

പൊണ്ണത്തടി ഒഴിവാക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌