പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇമേജ്
കാൻസർ തടയാൻ 8 ടിപ്സുകൾ... 04 Feb ലോകകാന്‍സര്‍ ദിനം. ക്യാന്‍സര്‍ നമുക്ക് അതീതമല്ല ഇന്ന് ലോക ക്യാന്‍സര്‍ ദിനം. പത്തുവര്‍ഷത്തിനിപ്പുറം രോഗബാധിതരുടെ എണ്ണത്തിലുണ്ടായ 300 ശതമാനം വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഈ രോഗത്തെ ഓര്‍മിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. NOT Beyond US, ക്യാന്‍സര്‍ നമ്മുക്ക് അതീതമല്ല എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനം നല്‍കുന്ന സന്ദേശം. ദിനംപ്രതി രോഗബാധിതരുടെ എണ്ണം പെരുകാന്‍ കാരണം നമ്മുടെ ജീവിതശൈലിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗബാധിതര്‍ ഏറെയും സ്ത്രീകളും. രോഗം നേരത്തെ കണ്ടെത്തുകയും കൃത്യമായ ചികില്‍സയുമാണ് ആവശ്യം. രോഗം വരാനും തടയാനും മൂന്നു കാരണങ്ങളാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ശരിയായ ചികില്‍സയ്ക്കൊപ്പം ആത്മവിശ്വാസവും കുടുംബത്തിന്‍റെ പിന്തുണയുമുണ്ടെങ്കില്‍ ക്യാന്‍സറിനെ കീഴടക്കാമെന്നൊരു ഉറപ്പും ആരോഗ്യമേഖല മുന്നോട്ടു വയ്ക്കുന്നത്. മാനവരാശി ഏറ്റവും ഭയത്തോടെ സമീപിക്കുന്ന രോഗങ്ങളിലൊന്നാണ് കാൻസർ രോഗം. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണിത്. കാർസിനോമ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് കാൻസർ എന്ന പദം രൂപപ്പെട്ടത്. ആധുനിക വൈ