പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആധാരം

ഇമേജ്
ഉയരങ്ങൾ താണ്ടുന്ന ഭാരതം
ഉൻമാദം താളമിടുന്ന നേതാക്കൾ
ഉയരുന്ന തിരമാലകൾ നോക്കി
നെടുവീർപ്പുമായി കടലിന്റെ
കനിവിൽ കാലങ്ങളായി
കഴിയുന്ന തീരത്തിന്റെ മക്കൾ
പട്ടിണിയും പരിവാരവുമായി
തീരത്ത് കണ്ണീർ ചാലുകൾതീർത്ത്
തീര വികസനവും തീര സുരക്ഷയും
കോടികൾ ഖജനാവ് കാലിയാക്കി
വാർത്തകളും യാത്രകളുമായി
നേതാക്കൾ ജൈത്രയാത്ര തുടരും
കർക്കിടകടലിന്റെ കലിതുള്ളലിൽ
കഞ്ഞിയുംകളിപാട്ടവും പുത്തനുടുപ്പുമില്ലാതുറങ്ങുന്ന
പൈതലിന്റെ ചെറു കൂരയും പോയി
ഈ ദുരിതങ്ങളൊന്നു കാണൂ
ഈ വികശനത്തിന്റെ
 നേതാക്കൾ
നേരിട്ട് വന്നൊന്നു കാണൂ
കാരുണ്യമൊന്നാ കൈകളിൽ
നൽകൂ നൽകൂ